ജീവിതം
എന്താണു ജീവിതം ?
മരണത്തെ പുല്കുവാനുള്ളയാത്ര
സ്നേഹിപ്പോര്‍ വേ ര്‍പെടും
നാം താങ്ങുവോര്‍ ഭര്‍ത്സിക്കും
നെഞ്ചകം പൊട്ടിപ്പിളര്‍ന്ന് പോകും
എങ്കിലും
എന്തിനെന്നറിയാതെ എങ്ങോട്ടെ ന്നറിയതെ
ഒരു ചിതയിലോടുങ്ങുവാന്‍
ആയിരം വട്ടം കത്തിയ മനവുമായ്
മറ്റൊരു ജന്മം തേടി ഒരു യാത്ര
അനന്തത യിലലയുംപോള്‍ കിട്ടുമോ
ശാന്തി തന്‍ മഞ്ഞു തുള്ളി
ആവോ
പ്രതീക്ഷ യാണല്ലോ ജീവിതമത്രയും
No comments:
Post a Comment