രത്നങ്ങള്‍ പതിച്ചുള്ള നീലമാം വാനിന് ചോട്ടില്
നിശതന്‍ പ്രളയത്തില്‍ ദിക്കുകള്‍ മറയവേ
നില കിട്ടാതെ നിന്ന് മൂകമായ് വിലപിപ്പൂ
ദൈവത്തിന് സ്വന്തം നാടിന് പണ്ടത്തെ ഉടയോന്മാര്
അടു ത്തൂ ണ് ഉണ്ടെങ്കിലും അടുത്ത് ഊണ് ഇല്ല ഇപ്പോള്‍
കല്ലിനെ പ്പിളര്ക്കുന്ന ആജ്ഞ യുമില്ലെയില്ല
കൃഷി ഭൂമിയില്‍ കുളവാഴകള്‍ പായലോപ്പം
മലപോല്‍ വളരുന്നു വ്യര്‍ ത്ഥ മാം മോഹം പോലെ
നാക്കിനു എല്ലില്ലാത്ത മന്ത്രിമാര്‍ തന്നോടൊപ്പം
ചേക്കേറി ശ്രീലക്ഷ്മിയും മന്ത്രി മന്ദിരങ്ങളില്‍
വര്‍ധിക്കും വെള്ളാനകള്‍ കടം വാങ്ങിയും കട്ടും
പൊതു മേഖ ലയെല്ലാം നഷ്ടത്തിലാക്കീടുന്നു
മായവും കൊലയും കൊള്ള കോഴയും വര്‍ധിച്ചപ്പോള്‍
ജനതക്കതില്‍ നിന്നും മോചന മേകാനായി
ആദര്‍ശ ധീരന്മാരം ഭരണ കര്‍ത്താക്ക ളേകി
വികസന പാക്കേജും ചാരായ പായ്ക്കറ്റും
ലഹരിയില്‍ നാവിന്റെ വായ്ത്തല ഒടിയുന്നു
വെട്ടുകള്‍ വെറും നഖ ക്ഷതമായ് മാറീടുന്നു
കൊലയില്‍ തന് മക്കള്‍ മരിച്ചു പോയെന്നലെന്ത്
കിലുക്കി ചിരിക്കുവാന്‍ പണക്കിഴി കിട്ടിയല്ലോ
മണ്ണിലും മരുതിലും എന്തിനു ജലത്തിലും
കഴുകിന് ചിറകടി ഭീഷണിയുയര്‍ത്തുന്നു
കരുത്തിന് പ്രതീകമാം യുവതീ യുവാക്കള്‍ വെറും
മൃത്യു വെ വാഴ്തീടുന്ന മോഡ ലായ് മാറീടുന്നു
ലോക കമ്പോളങ്ങളില്‍ വിലപേശുവാനുള്ള
ഉല് പ്പന്നമായ് മാറീ നമ്മുടെ സംസ്കാരങ്ങള്‍
മരുന്നില്‍ മയങ്ങുന്ന ഭാരത മ ക്കള്‍ തന്
അന്ത രംഗത്തില്‍ ഒരു തീജ്വാല ഉയര്‍ത്തുവാന്‍
ഏതൊരു മകനെത്തി നയിക്കും മുന്നേ പോലെ