നള
നിളാനദീ...........നിളാ നദീ
മലയാളികളുടെ മനോര ന്ജിനീ
തില്ലാനയാടി കേരളക്കര വന്നു
കേളി കൊട്ടു യര്‍ ത്തീ അനശ്വരയായ്
തിരുനാവായയില്‍ മാമാങ്ക മാടി
നവാമുകുന്ദനെ നമിച്ചു നിന്നു
തു ഞ്ച ന്‍റെ കിളിക്കൊപ്പം രാമായണം പാടി
കു ഞ്ച നോടൊപ്പം ചിലങ്ക കെട്ടീ
വരരുചി പഴമതന്‍ പൊരുള റിഞ്ഞു
പൊന്നാനിയില്‍ ച്ചെന്നു തക്ബീര്‍ മുഴക്കീ
കലയുടെ കേദാര മായുള്ള നാടിനെ
പ്രണമിച്ചു അമ്മതന്‍ മടിയിലോതുങ്ങീ
No comments:
Post a Comment