Sunday, 9 October 2011

poonchus

സത്യമഹിംസാ മന്ത്ര  വുമായി 
വെള്ളക്കാരുടെ ധാര്‍ഷ്ട്യ മടക്കി 
മൂവര്‍ണക്കൊടി  വാനിലുയര്‍ത്തിയ 
ധീരവീര മനസ്സുകളെ 
കഴുകിന്‍ ചിറക ടി  നമുക്ക് മുകളില്‍ 
ചുഴലികള്‍ തീര്‍ത്തു മടങ്ങുമ്പോള്‍ 
വിറ്റു തുലയ്ക്കും സംസ്കാരത്തിന്‍ 
പ്രതിക്ഷയരാകൂ സോദരരെ
അണിയണി ചേരു സഹോദരരെ
അടിപതറാത്ത  മനസ്സുകളെ 
സ്വതന്ത്ര ഭാരത നാടിന്‍റെ
ഭാവികൊരുക്കും കുരുന്നുകളെ 

Friday, 7 October 2011

poonchus

 രത്നങ്ങള്‍ പതിച്ചുള്ള നീലമാം വാനിന്‍ ചോട്ടില്‍ 
നിശതന്‍  പ്രളയത്തില്‍ ദിക്കുകള്‍ മറയവേ 
നില കിട്ടാതെ നിന്ന് മൂകമായ് വിലപിപ്പൂ 
ദൈവത്തിന്‍ സ്വന്തം നാടിന്‍ പണ്ടത്തെ  ഉടയോന്മാര്‍ 
അടു ത്തൂ ണ്  ഉണ്ടെങ്കിലും അടുത്ത് ഊണ്‍ ഇല്ല ഇപ്പോള്‍ 
കല്ലിനെ പ്പിളര്‍ക്കുന്ന ആജ്ഞ യുമില്ലെയില്ല 
കൃഷി ഭൂമിയില്‍ കുളവാഴകള്‍ പായലോപ്പം 
മലപോല്‍ വളരുന്നു വ്യര്‍ ത്ഥ മാം മോഹം പോലെ 
നാക്കിനു എല്ലില്ലാത്ത മന്ത്രിമാര്‍  തന്നോടൊപ്പം 
ചേക്കേറി ശ്രീലക്ഷ്മിയും  മന്ത്രി മന്ദിരങ്ങളില്‍ 
വര്‍ധിക്കും വെള്ളാനകള്‍ കടം വാങ്ങിയും കട്ടും
പൊതു മേഖ ലയെല്ലാം നഷ്ടത്തിലാക്കീടുന്നു
മായവും കൊലയും കൊള്ള കോഴയും വര്‍ധിച്ചപ്പോള്‍ 
ജനതക്കതില്‍ നിന്നും മോചന മേകാനായി 
ആദര്‍ശ ധീരന്മാരം ഭരണ കര്‍ത്താക്ക ളേകി
വികസന പാക്കേജും  ചാരായ പായ്ക്കറ്റും 
ലഹരിയില്‍ നാവിന്റെ വായ്ത്തല ഒടിയുന്നു 
വെട്ടുകള്‍ വെറും നഖ ക്ഷതമായ്  മാറീടുന്നു  
കൊലയില്‍ തന്‍ മക്കള്‍ മരിച്ചു പോയെന്നലെന്ത് 
കിലുക്കി ചിരിക്കുവാന്‍ പണക്കിഴി കിട്ടിയല്ലോ 
മണ്ണിലും മരുതിലും എന്തിനു ജലത്തിലും 
കഴുകിന്‍ ചിറകടി ഭീഷണിയുയര്‍ത്തുന്നു
കരുത്തിന്‍ പ്രതീകമാം യുവതീ യുവാക്കള്‍ വെറും 
മൃത്യു വെ  വാഴ്തീടുന്ന മോഡ ലായ്‌ മാറീടുന്നു 
ലോക കമ്പോളങ്ങളില്‍    വിലപേശുവാനുള്ള
ഉല്‍  പ്പന്നമായ്  മാറീ നമ്മുടെ സംസ്കാരങ്ങള്‍ 
മരുന്നില്‍ മയങ്ങുന്ന ഭാരത മ ക്കള്‍ തന്‍ 
അന്ത രംഗത്തില്‍ ഒരു തീജ്വാല ഉയര്‍ത്തുവാന്‍ 
ഏതൊരു മകനെത്തി നയിക്കും മുന്നേ പോലെ 

poonchus

ജീവിതം 
എന്താണു ജീവിതം ?
മരണത്തെ പുല്കുവാനുള്ളയാത്ര
സ്നേഹിപ്പോര്‍  വേ ര്‍പെടും 
നാം താങ്ങുവോര്‍  ഭര്‍ത്സിക്കും  
നെഞ്ചകം പൊട്ടിപ്പിളര്‍ന്ന് പോകും 
എങ്കിലും 
എന്തിനെന്നറിയാതെ  എങ്ങോട്ടെ ന്നറിയതെ
ഒരു ചിതയിലോടുങ്ങുവാന്‍ 
ആയിരം വട്ടം കത്തിയ മനവുമായ്‌ 
മറ്റൊരു ജന്മം തേടി ഒരു യാത്ര 
അനന്തത യിലലയുംപോള്‍  കിട്ടുമോ 
ശാന്തി തന്‍ മഞ്ഞു തുള്ളി 
ആവോ
പ്രതീക്ഷ യാണല്ലോ ജീവിതമത്രയും 

poonchus

നള
നിളാനദീ...........നിളാ നദീ
മലയാളികളുടെ  മനോര ന്ജിനീ
 തില്ലാനയാടി  കേരളക്കര വന്നു 
കേളി കൊട്ടു യര്‍ ത്തീ  അനശ്വരയായ് 

തിരുനാവായയില്‍  മാമാങ്ക മാടി
നവാമുകുന്ദനെ നമിച്ചു നിന്നു
തു ഞ്ച ന്‍റെ  കിളിക്കൊപ്പം രാമായണം പാടി 
കു ഞ്ച നോടൊപ്പം  ചിലങ്ക കെട്ടീ 

വരരുചി പഴമതന്‍  പൊരുള റിഞ്ഞു
പൊന്നാനിയില്‍ ച്ചെന്നു തക്ബീര്‍ മുഴക്കീ 
കലയുടെ കേദാര മായുള്ള  നാടിനെ 
പ്രണമിച്ചു അമ്മതന്‍ മടിയിലോതുങ്ങീ   

keralam

 കേരളം 
താമര  പൊയ്കകള്‍   താലപ്പൊലി യേന്തി
മാമരം  വര്‍ണക്കുട  നിവര്‍ത്തി 
മാവേലിമന്ന ന്‍റെ  തിരുവരവേല്‍ പ്പിന്
മലയാളമൊരു   ങ്ങുന്ന  പൊന്‍ സുദിനം 
വൃഷ്ടിതന്‍ സരിഗമ നാദം  ശ്രവിക്കുംപോള്‍ 
അലയൊലി ഉയരുന്ന വയലു  കളില്‍ 
കൊയ്തിന്‍ മേളങ്ങള്‍ മുറുകുമ്പോള്‍ 
പൊലിപ്പാട്ടു കളെങ്ങും മുഴങ്ങുന്നു 
തെന്നലിന്‍ പുല്ലാങ്കുഴല്‍ വിളി ഉയരുമ്പോള്‍ 
കോള്‍മയിര്‍ കൊള്ളുന്ന കാവുകളില്‍ 
മഞ്ഞിന്‍റെ മറ നീക്കി  മയിലാടും വേളയില്‍ 
ആയിരം പൂവിളി ഉയരുന്നു 
മലയാള തറവാടിന്‍ മണിമുറ്റ ത്തായൊരു
പൂക്കളം തീര്‍ത്തു വിരുന്നൊരുക്കി 
മാവേലി മന്നന്‍റെ സ്വപ്ന സാമ്രാജ്യത്തില്‍ 
വര്‍ണപ്പകി ട്ടേകാന്‍ വള്ളം കളി 
ഓണനിലാവില്‍ കസവുടുത്ത്
നിലവിളക്കിന്‍ തിരി വെട്ടത്തില്‍ 
മങ്കമാരൊക്കെയും ഒത്തുകൂടി  അവര്‍ 
താളത്തില്‍  കൈകൊട്ടി പാടുന്നു 
മാവേലിനാട്ടിലെ  മാനുഷരെല്ലാരും 
ആമോദത്തോടെ വസിച്ചകാലം 
ആധികളില്ലാത്ത വ്യാധികളില്ലാത്ത  
ആകാലമിനിയും പുലര്‍ന്നിടട്ടെ
നമ്മള്‍ക്കോ ത്തു ശ്രമിക്കാം പുതിയോരാ
കേരള നാടിന്‍ പിറവിക്കായ്‌      

keralam

കേരളം 
താമരപോയ്കകള്‍  താലപ്പൊലി യേന്തി
മാമരം  വര്‍ണക്കുട  നിവര്‍ത്തി 
മാവേലിമന്ന ന്‍റെ  തിരുവരവേല്‍ പ്പിന്
മലയാളമൊരു   ങ്ങുന്ന  പൊന്‍ സുദിനം 
വൃഷ്ടിതന്‍ സരിഗമ നാദം  ശ്രവിക്കുംപോള്‍ 
അലയൊലി ഉയരുന്ന വയലു  കളില്‍ 
കൊയ്തിന്‍ മേളങ്ങള്‍ മുറുകുമ്പോള്‍ 
പൊലിപ്പാട്ടു കളെങ്ങും മുഴങ്ങുന്നു 
തെന്നലിന്‍ പുല്ലാങ്കുഴല്‍ വിളി ഉയരുമ്പോള്‍ 
കോള്‍മയിര്‍ കൊള്ളുന്ന കാവുകളില്‍ 
മഞ്ഞിന്‍റെ മറ നീക്കി  മയിലാടും വേളയില്‍ 
ആയിരം പൂവിളി ഉയരുന്നു 
മലയാള തറവാടിന്‍ മണിമുറ്റ ത്തായൊരു
പൂക്കളം തീര്‍ത്തു വിരുന്നൊരുക്കി 
മാവേലി മന്നന്‍റെ സ്വപ്ന സാമ്രാജ്യത്തില്‍ 
വര്‍ണപ്പകി ട്ടേകാന്‍ വള്ളം കളി 
ഓണനിലാവില്‍ കസവുടുത്ത്
നിലവിളക്കിന്‍ തിരി വെട്ടത്തില്‍ 
മങ്കമാ രൊക്കെയും ഒത്തു കൂടി  അവര്‍ 
താളത്തില്‍  കൈകൊട്ടി പാടുന്നു 
മാവേലിനാട്ടിലെ  മാനുഷരെല്ലാരും 
ആമോദ ത്തോടെ വസിച്ചകാലം 
ആധികളില്ലാത്ത വ്യധികളില്ലാത്ത 
ആകാലമിനിയും പുലര്‍ന്നിടട്ടെ